ഓണം ബമ്ബര്‍ ബെവ്കോ ജീവനക്കാര്‍ക്ക്; 95,000 രൂപ ബോണസ്; സര്‍ക്കാരിന് ലഭിച്ചത് 5,000 കോടി രൂപ
മദ്യ വില്‍പ്പന പ്രധാന വരുമാന മാർഗമായ സംസ്ഥാനമാണ് കേരളം. അതിനാല്‍ ബിവറേജ് കോർപ്പറേഷന്റെ വില്‍പ്പന ഓണക്കാലത്തെ പ്രധാന ചർച്ച വിഷയമാണ്.മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപയാണ് സര്‍ക്കാരിനു ലഭിക്കുന്നത്.വില്‍പ്പനയിലെ റെക്കോർഡ് അറിയാന്‍ ഓണം കഴിയണമെങ്കിലും ജീവനക്കാർക്കുള്ള ബോണസില്‍ ഇത്തവണയും പതിവ് പോലെ ബെവ്കോ റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുകയാണ്. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബോണസ് തുകയാണിത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നല്‍കണം എന്നായിരുന്നു ശുപാർശ. എക്സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.കഴിഞ്ഞ വർഷമിത് 90,000 രൂപയായിരുന്നു. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക കൈമാറുക. 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്.