Sports
ഫുട്ബോൾ കരിയറിൽ 900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

UEFA നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.
ദേശീയ ടീം പോർച്ചുഗലിനു വേണ്ടി 131 ഗോളുകളും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളുകളും ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 145 ഗോളുകളും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി 101 ഗോളുകളും ഇപ്പോൾ കളി തുടരുന്ന സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിനു വേണ്ടി 68 ഗോളുകളും പറങ്കികളുടെ നായകൻ നേടി.
കരിയറിന്റെ തുടക്കത്തിൽ സ്പോട്ടിംഗ് ലിസ്ബനിന് വേണ്ടി നേടിയ അഞ്ചു ഗോളുകൾ കൂടിച്ചേരുന്നതാണ് അദ്ദേഹത്തിന്റെ 900 ഗോളുകൾ .
