Business & Economy
ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 70,000 കോടി ഡോളർ
മുംബൈ : ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം ആദ്യമായി 70,000 കോടി ഡോളർ (ഏകദേശം 59.24 ലക്ഷം കോടിരൂപ) പിന്നിട്ടു. സെപ്റ്റംബർ 27-ന് അവസാനിച്ച ആഴ്ചയിൽ 70,488.5 കോടി ഡോളറാണിത്. വിദേശനാണ്യ കരുതൽശേഖരം 70,000 കോടി ഡോളർ പിന്നിടുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. 2013 മുതൽ രാജ്യം വിദേശനാണ്യ കരുതൽശേഖരം ക്രമമായി ഉയർത്തിക്കൊണ്ടു വരുന്നു.
സെപ്റ്റംബർ 27-ന് അവസാനിച്ച ആഴ്ചയിൽ 1258.8 കോടി ഡോളറിൻ്റെ വർധനയാണ്
ശേഖരത്തിലുണ്ടായത്.