Crime News
6Kg കഞ്ചാവുമായി തൃശ്ശൂരിൽ മൂന്നുപേർ പിടിയിൽ
ഹോട്ടലിലെ കാർ പാർക്കിൽ നിന്നും 6Kg കഞ്ചാവുമായി മൂന്നു പേരെ തൃശ്ശൂർ സിറ്റി പോലീസ് പിടികൂടി. കൊല്ലം സ്വദേശി ശശിധരൻ(53), സമീത് മോൻ(39), തൃശ്ശൂർ സ്വദേശി വിവേക്(32) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് വിവേകിന് കൈമാറുവാൻ വേണ്ടിയാണ് ശശിധരനും സമീതും തൃശൂരിലെ ഒല്ലൂരിൽ എത്തിയത്.
സമീതീനും വിവേകിനും പാലക്കാട് ജില്ലയിൽ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ഒല്ലൂർ സി.ഐ ടിപി ഫർഷാദ്, എസ്ഐ ജീസ് മാത്യു, എഎസ്ഐ സുരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.