inner-image


ഇരിങ്ങാലക്കുട: ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിക്ഷേപിച്ച 60 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിന് മുന്നില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ്.മാപ്രാണം സ്വദേശി ജോഷിയാണ് തൃശൂർ കരുവന്നൂർ ബാങ്കിന് മുന്നില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധം നടത്തുന്നത്. ഗാന്ധിജിയുടെ സമരമാർഗമാണ് തിരഞ്ഞെടുത്തതെന്നും മന്ത്രിമാരായ ബിന്ദുവിനും വാസവനും കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ജോഷി വ്യക്തമാക്കി. ജോഷിയുടെ ഭാര്യ, ഭാര്യാ മാതാവ്, സഹോദരി, സഹോദരിയുടെ മകള്‍ എന്നിവരുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപയാണ് ബാങ്ക് പിടിച്ചു വച്ചിരിക്കുന്നത്. കരുവന്നൂർ ബാങ്കിന്റെ സി.ഇ.ഒ കെ.ആർ.രാകേഷ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബന്ധുക്കളുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപ പെട്ടെന്ന് നല്‍കാനാകില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയായിരുന്നു.
Ad Image Ad Image Ad Image Ad Image Ad Image Ad Image