Sports
ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്
ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 46 റൺസിന് എല്ലാവരും പുറത്തായി.20 റൺസെടുത്ത ഋഷഭ് പന്തും 13 റൺസെടുത്ത യശ്വസി ജയ്‌സ്വാളും മാത്രമേ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടുള്ളൂ. വിരാട് കോലിയുൾപ്പടെ അഞ്ച് പേർ റൺസൊന്നുമെടുക്കാതെ പുറത്തായി.ന്യൂസിലൻഡിനായി 13.2 ഓവറിൽ 15 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത മാറ്റ് ഹെൻറിയും 12 ഓവറിൽ 22 റൺസിന് 4 വിക്കറ്റെടുത്ത വിൽ ഒ റോർക്കേയുമാണ് ഇന്ത്യയുടെ കഥ കഴിച്ചത്.