inner-image


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് കടന്നുവന്ന ഹണി റോസ് ഇതിനകം തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.എന്നാല്‍, ഇത്രയൂ വർഷങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ഹണി റോസ്.സിനിമാ മോഹം തലയില്‍ കയറിയപ്പോള്‍ താൻ ഏഴാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഹണി സിനിമയിലെത്തിയത്. അന്ന് സിനിമയെ കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലായിരുന്നു. അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് സിനിമയിലെത്തയതെന്നഒം ഹണി റോസ് പറയുന്നു.ഏഴാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയുടെ ഷൂട്ടിംഗ് നാട്ടില്‍ നടക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് ചെറിയൊരു ബിസിനസ് ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരു ചേച്ചിയുടെ വീട്ടിലായിരുന്നു ഷൂട്ട് നടന്നത്. അന്ന് സിനിമ കാണാൻ ഞാനും പോയിരുന്നു. അവിടെ വച്ചോ ആരോ എന്നോട് അഭിനയിക്കുമോ എന്ന് ചോദിച്ചത് നാട്ടില്‍ മുഴുവൻ പാട്ടായി. എന്നെ സിനിമയില്‍ എടുത്തുവെന്നാണ് നാട്ടില്‍ പ്രചരിച്ചത്. അന്നാണ് ആദ്യമായി സനിമാ മോഹം തലയില്‍ കയറിയത്'- ഹണി റോസ് പറഞ്ഞു.അതേ സിനിമയുടെ സെറ്റില്‍ പോയി സംവിധായകൻ വിനയനോട് അഭിനയ മോഹം പറഞ്ഞിരുന്നുവെന്നും ഹണി ഓർത്തെടുത്തു. എന്നാല്‍, പ്രായം കുറവാണെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു വിട്ടു. പിന്നീട്, പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അച്ഛൻ തന്റെ ഫോട്ടോസുമായി വീണ്ടും സാറിഴെന കാണാൻ പോയത്. അങ്ങനെയാണ് ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ തതനിക്ക് അവസരം ലഭിച്ച്‌തെന്നും ഹണി വ്യക്തമാക്കി.ഇ്രത ചെറുപ്പത്തില്‍ സിനിമയില്‍ എത്തിയെങ്കിലും ഇപ്പോഴും തന്റെ ലക്ഷ്യത്തില്‍ എത്തിയിട്ടില്ല. ആദ്യമൊന്നും സിനിമയെ അത്ര സീരിയസ് ആയി കണ്ടിരുന്നില്ല. സിനിമ ചെയ്താല്‍ തന്നെ സ്റ്റാർ ആകുമെന്ന് ആണ് കരുതിയിരുന്നത്. എന്നാല്‍, അങ്ങനെയല്ലെന്ന് പിന്നീട് ആണ് മനസിലായത്. അതിന് ശേഷം ഒരുപാട് സ്ട്രഗിള്‍ ചെയ്തു. പിന്നീട് ആണ് ട്രിവാൻട്രം ലോഡ്ജ് എന്ന സിനിമ കിട്ടിയത്. അതിന് ശേഷം നല്ല ചിത്രങ്ങള്‍ വന്നു തുടങ്ങി.ഇപ്പോഴിതാ ഏറെ ചലഞ്ചിംഗ് ആയി കിട്ടിയ ചിത്രമാണ് റേച്ചല്‍. സിനിമ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഒരു സിനിമയില്‍ വർക്ക് ചെയ്യുന്നത് ആദ്യമായി ആണ്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യ ലെവലിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ശക്തയായ ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് താൻ അതില്‍ എത്തുന്നതെന്നും ഹണി കൂട്ടിച്ചേർത്തു.
Ad Image Ad Image Ad Image Ad Image Ad Image Ad Image