inner-image

മുംബൈ : ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങൾ ഉള്ള ട്വന്റി-20 പരമ്പരയിൽ സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പർ ആകാൻ സാധ്യത. ഋഷഭ് പന്തിന് വിശ്രമം അനുവദിക്കാൻ സാധ്യത ഉള്ളതിനാലാണ് സഞ്ജുവിനെ ഒന്നാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്.

                                   ജിതേഷ് ശർമ്മയാകും മറ്റൊരു കീപ്പർ. ഇഷാൻ കിഷനെ തഴയാനാണ് സാധ്യത. ഈ ആഴ്ച അവസാനത്തോടെ ബംഗ്ലദേശ് പരമ്ബരയ്ക്കുള്ള ട്വന്റി-20 ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് പരമ്ബരയിലെ ആദ്യ മത്സരം. ഒക്ടോബര്‍ ഒന്‍പതിന് ഡല്‍ഹിയിലും 12ന് ഹൈദരാബാദിലുമാണ് രണ്ടും മൂന്നും ട്വന്റി-20 മത്സരങ്ങള്‍.

Ad Image Ad Image Ad Image Ad Image Ad Image Ad Image