inner-image

ന്യൂ യോർക്ക്: ടെക് പ്രേമികള്‍ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ നടന്ന 'ഗ്ലോടൈം' ഇവന്റില്‍ ആപ്പിള്‍ സിഇഒ ടിം കുക്കാണ് പുതിയ ഉല്‍പന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്.ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകള്‍.


ഐഫോണ്‍ 16 സീരീസിന് പുറമേ എയർപോഡ് 4ന്റെ പുതിയ വേരിയന്റുകളും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. ആകര്‍ഷകമായ പുതിയ രൂപകല്‍പനയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതോടൊപ്പം പുതിയ ആപ്പിള്‍ വാച്ച്‌ സീരീസ് 10, ആപ്പിള്‍ വാച്ച്‌ അള്‍ട്ര 2, എയര്‍പോഡ്‌സ് 4, എയര്‍ പോഡ്‌സ് മാക്‌സ് എന്നിവയും പുറത്തിറക്കി.ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്


അലുമിനിയം ഗ്രേഡ് ഫിനിഷും ഗ്ലാസ് സെറാമിക് ഡിസ്പ്ലേയും ഐപി 68 റേറ്റിങ്ങും നല്‍കുന്നു ഐഫോണ്‍ 16 സീരീസ്. യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളിലേക്ക് ആപ്പിള്‍ ഈ വർഷം ആക്ഷൻ ബട്ടണും കൊണ്ടുവന്നിട്ടുണ്ട്. എല്ലാ ഐഫോണ്‍ 16 മോഡലിലും ആക്ഷൻ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്‌പേസ് ഗ്രേഡ് അലുമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഡിസ്‌പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്.ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്‌സെറ്റ് ആണ് ഐഫോണ്‍ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് സൗകര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഫോണിന്റെ മൊത്തം പ്രവര്‍ത്തന ക്ഷമതയും ഇതുവഴി മെച്ചപ്പെടും. മെച്ചപ്പെട്ട കാമറ ശേഷിയും, ഗെയിമിങ് ശേഷിയും ഫോണിന് ഇതോടെ കൈവന്നു. ട്രിപ്പിള്‍ എ ഗെയിമുകള്‍ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍. കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എ18 ചിപ്പ്‌സെറ്റ് ഐഫോണ്‍ 15 നേക്കാള്‍ 40 ശതമാനം വേഗമേറിയതാണ്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും മെച്ചപ്പെട്ട ബാറ്ററിയും ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.



സിരി


ജനറേറ്റീവ് എഐയുടെ പിന്‍ബലത്തില്‍ സിരിയ്ക്കും സ്വാഭാവികമായ സംസാര രീതി തിരിച്ചറിയാനുള്ള കഴിവുകള്‍ ലഭിച്ചു. ഇതോടൊപ്പം എഐയുടെ പിന്‍ബലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സിരിക്കാവും. മറ്റ് സങ്കീർണ്ണമായ ഭാഷകള്‍ അടുത്ത വർഷം സിരിയിടെ ഭാഗമാകും. ആപ്പിളിന്റെ എഐ ഉപയോഗം സൗജന്യമായിരിക്കുമെന്നും കമ്ബനി അറിയിച്ചു.ഐഫോണ്‍ 16 ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക പ്രോംപ്റ്റുള്ള വിഡിയോയിലേക്ക് ഫോട്ടോകള്‍ സ്റ്റിച്ചു ചെയ്യാൻ എഐ ഉപയോഗിക്കാൻ കഴിയും. ഐഫോണ്‍ 16ന്റെ കാമറ കണ്‍ട്രോള്‍ ഫീച്ചറിന് വിഷ്വല്‍ ഇന്റലിജൻസ് ലഭിക്കുന്നു. ഇത് റെസ്റ്റോറന്റുകളുടെ പേരുകളും മറ്റും ചിത്രമെടുക്കുമ്ബോള്‍ തിരിച്ചറിയാൻ എഐ ഉപയോഗിക്കാം. മാർഗനിർദേശത്തിനായി ചാറ്റ്ജിപിടിയോട് ചോദിക്കാൻ കാമറ കണ്‍ട്രോള്‍ ഫീച്ചറും ഉപയോഗിക്കാം.


കാമറ


ഐഫോണ്‍ 16ന് രണ്ട് കാമറ ലെൻസുകള്‍ ഉണ്ട്. ഒന്ന് 48 എംപി പ്രധാന ഫ്യൂഷൻ കാമറയും രണ്ടാമത്തേത് 26 എംഎം ഫോക്കല്‍ ലെങ്തുള്ള ഓട്ടോ ഫോക്കസുള്ള പുതിയ അള്‍ട്രാ വൈഡ് കാമറയും. ഡോള്‍ബി വിഷനില്‍ 4കെ60 വിഡിയോയും ഇതിനൊപ്പം വരുന്നു, കൂടാതെ സ്പെഷല്‍ ഫോട്ടോകളും വിഡിയോകളും എടുക്കാൻ കഴിയും. വിഡിയോകളിലെ കാറ്റിന്റെ ശബ്ദം കുറയ്ക്കാൻ പോലും ഇതിന് കഴിയുമെന്ന് ആപ്പിള്‍ പറയുന്നു. റീ ഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പും പുതിയ ഐഒഎസ് 18 ല്‍ ലഭിക്കും.


ഐഫോണ്‍ 16ന്റെ വില


ഐഫോണ്‍ 16 ന്റെ 128 ജിബി വേര്‍ഷന് 79,900 രൂപ മുതലാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89,900 രൂപയുമാണ് വില.

Ad Image Ad Image Ad Image Ad Image Ad Image Ad Image