Business & Economy
1556 ഏക്കറില്‍ കേരളത്തിലെ ആദ്യത്തെ ലോജിസ്റ്റിക് ടൗണ്‍ഷിപ്പ് വരുന്നു; പതിനായിരങ്ങള്‍ക്ക് തൊഴിലവസരം
കേരളത്തില്‍ ആദ്യമായി ലോജിസ്റ്റിക് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്താണ് ടൗണ്‍ഷിപ്പ് ഉയരുകപൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് മിനി ലോജിസ്റ്റിക് പാര്‍ക്കുകളുടെ ശൃംഖല ഉയരുന്നത്. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ പോകുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേക വികസന ഇടനാഴിയിലെ ആദ്യത്തെ ടൗണ്‍ഷിപ്പ് എന്ന പ്രത്യേകതയുമുണ്ടാകും.630 ഹെക്ടര്‍ ഭൂമിയാണ് ബാലരാമപുരം, വെങ്ങാനൂര്‍, കോട്ടുകാല്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നായി ഏറ്റെടുക്കുന്നത്. വെങ്ങാനൂര്‍ വില്ലേജില്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കേരള ലോജിസ്റ്റിക്സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരംകൂടി ലഭിച്ചതോടെ പദ്ധതിക്ക് വേഗംകൂടും. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഉള്‍പ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര കമ്ബനികളും സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപത്തിന് താല്‍പര്യം അറിയിട്ടുണ്ടെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ ക്യാപ്പിറ്റല്‍ റീജിയന്‍ ഡവലപ്‌മെന്റ് പ്രോജക്‌ട്2 അധികൃതര്‍ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ആരില്‍ നിന്നും നിര്‍ബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ലെന്നതാണ് സവിശേഷത. ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സര്‍വേ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഭൂവുടമകളില്‍നിന്ന് അഭിപ്രായം തേടും. 75 ശതമാനം പേര്‍ സമ്മതിക്കുകയാണെങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. പകുതി സ്ഥലം വ്യവസായങ്ങള്‍ക്കായി നീക്കിവയ്ക്കും. സംരംഭങ്ങള്‍ക്ക് നല്‍കിയതിനുശേഷമുള്ള മുഴുവന്‍ ഭൂമിയും ഉടമകള്‍ക്ക് ആനുപാതികമായി വിട്ടുനല്‍കുന്നതിനാണ് ആലോചിക്കുന്നത്.വിവിധ ഉത്പന്നങ്ങളുടെ സംഭരണം, മാനേജ്‌മെന്റ്, വിതരണം, ഗതാഗതം എന്നിവയ്ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള വ്യവസായ മേഖലയാണ് ലോജിസ്റ്റിക് പാര്‍ക്ക്. ഉല്‍പാദന സ്ഥലത്തുനിന്നും കമ്ബോളത്തിലേക്കും ഉപഭോക്താക്കളിലേക്കും അതിവേഗത്തിലും ശ്രദ്ധയോടെയും ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലയാണ് ലോജിസ്റ്റിക് പാര്‍ക്കുകള്‍.