inner-image

എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട

രണ്ട് പിക്ക് അപ്പ് വാനുകളില്‍ നിന്നായും കാലിത്തീറ്റ ഗോഡൗണില്‍ നിന്നുമായി 14883 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു.തൃശ്ശൂർ ഒല്ലൂക്കരയില്‍ സംശയകരമായി നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ പരിശോധിച്ചതില്‍ 40 കന്നാസുകളിലായി 1320 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു.

തൃശ്ശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ കെ.സി.അനന്തൻ, ടി.ജി.മോഹനൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ മുജീബ് റഹ്മാൻ, ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസർമാരായ ഇർഷാദ്, തൗഫീഖ്, ബിനീഷ് ടോമി, അരുണ്‍കുമാർ എന്നിവരും പാർട്ടിയില്‍ ഉണ്ടായിരുന്നു.തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.സുനുവിന്റെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ നൂറുദ്ദീൻ.എച്ച്‌ ന്റെ നേതൃത്വത്തില്‍ തൃശൂർ എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ടി.അശോക് കുമാറും പാർട്ടിയും ചേർന്ന് ചെമ്ബൂത്രയുള്ള കാലിത്തീറ്റ ഗോഡൗണില്‍ നിന്നും ആകെ 13563 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇവിടെ നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനില്‍ നിന്നും 330 ലിറ്ററും ഗോഡൗണില്‍ നിന്നും 401 കന്നാസുകളിലായി 13233 ലിറ്റർ സ്പിരിറ്റുമാണ് പിടികൂടിയത്.

ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത ജോജി എന്ന ആളെയും ഇയാളുടെ സഹായി ജോഷിയെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.IB യിലെ ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ എ.ബി.പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ലോനപ്പൻ.കെ.ജെ, സുനില്‍കുമാർ.പി.ആർ, വി.എം.ജബ്ബാർ, നെല്‍സണ്‍.എം.ആർ, ജിസ്മോൻ എന്നിവരും തൃശൂർ എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ രാധാകൃഷ്ണൻ.എൻ.ബി, അജയകുമാർ.സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ്.എൻ.ജി, സിവില്‍ എക്സൈസ് ഓഫീസർമാരായ സിനീഷ്.വി.എൻ, അജീഷ്.ഇ.ആർ എന്നിവരും കേസ് കണ്ടെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image