Politics
പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ ഞാന്‍ പണിതു നല്‍കും
തൃശ്ശൂര്‍: ജൂണ്‍ 9ന് കെഎസ്‌ആര്‍ടിസി ബസിടിച്ച് തകര്‍ന്ന ശക്തന്‍ തമ്ബുരാന്റെ പ്രതിമ 14 ദിവസത്തിനകം സ്ഥാപിച്ചില്ലെങ്കില്‍പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സുരേഷ് ഗോപി.പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.പ്രതിമ തകര്‍ന്ന് മാസം രണ്ടായിട്ടും പ്രതിമയുടെ പുനനിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് പ്രതിമ 14 ദിവസത്തിനകം പുനനിര്‍മ്മിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ തന്റെ സ്വന്തം ചിലവില്‍ പണിത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.