Local News
വാനും ബസും കൂട്ടിയിടിച്ച് 12 മരണം
ആഗ്ര-അലിഗഡ് ദേശീയപാതയില്‍ മീറ്റായിക്ക് സമീപം വാനും ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹത്രസിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.