Education
റെയിൽവേയിൽ 11,558 ഒഴിവുകൾ പ്ലസ് 2,ഡിഗ്രി ഉള്ളവർക്കു അവസരം
ഇന്ത്യൻ റെയിൽവെയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഇപ്പോൾ ടിക്കറ്റ് ക്ലർക്കും, ഗുഡ്സ് ട്രെയിൻ മാനേജരും, സ്റ്റേഷൻ മാസ്റ്ററും, അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റും, ക്ലാർക്ക് കം ടൈപ്പിസ്റ്റും തുടങ്ങി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
മിനിമം പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് 11558 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ നൽകാം.
*തസ്തിക & ഒഴിവുകൾ:*
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. ടിക്കറ്റ് ക്ലർക്കും, സ്റ്റേഷൻ മാസ്റ്ററും, അക്കൗണ്ടന്റും, ക്ലർക്കും, സൂപ്പർവൈസറും, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ