inner-image

സെഞ്ചുറിയൻ : തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസൊന്നും എടുക്കാതെ സഞ്ചു സാംസൺ പുറത്തായെങ്കിലും തിലക് വർമ്മയുടെ സെഞ്ച്വറിയുടെ ബലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്ത ഇന്ത്യ അവസാന ഓവറിൽ അർഷദീപ് സിങിന്റെ ഉജ്ജ്വല ബൗളിംഗിൽ പതിനൊന്നു റൺസിന്റെ വിജയം പിടിച്ചെടുത്തു. ഒരു ഘട്ടത്തിൽ അനായാസം ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ ഹെൻറിച്ച് ക്‌ളാസ്സെനും മാർക്കോ യൻസെനും ദക്ഷിണാഫ്രിക്കയെ ജയത്തിനരികെ വരെ എത്തിച്ചു.മാർക്കോ യാൻസൻ്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിം​ഗിന് മുന്നിൽ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 56 പന്തുകളില്‍ 107 റണ്‍സെടുത്തു തിലക് വര്‍മ പുറത്താകാതെനിന്നു. 25 പന്തില്‍ 50 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മ തിലകിന് മികച്ച പിന്തുണ നല്‍കി. അവസാന മല്‍സരം വെള്ളിയാഴ്ച നടക്കും.

Ad Image Ad Image Ad Image Ad Image Ad Image Ad Image