inner-image

തീവണ്ടിയാത്രാവരുമാനത്തില്‍ ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ '1000 കോടി ക്ലബ്ബി'ല്‍ ഇടംപിടിച്ചു. ന്യൂഡല്‍ഹിയാണ് മുന്നില്‍.ദക്ഷിണ റെയില്‍വേയില്‍നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയില്‍വേ ഇന്ത്യയില്‍ നടത്തിയ (2023-2024) സ്റ്റേഷൻ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം.ന്യൂഡല്‍ഹി സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷൻ പിന്നിലുണ്ട്. ചെന്നൈ സെൻട്രലിന് 1299 കോടിരൂപയുണ്ട്.വരുമാനം വർധിപ്പിച്ച്‌ കേരളത്തിലെ എട്ടു റെയില്‍വേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തില്‍ മുൻപില്‍ തിരുവനന്തപുരമാണ്-281.12 കോടിരൂപ. യാത്രക്കാരുടെ എണ്ണത്തില്‍ താനെ(മുംബൈ)യാണ് മുന്നില്‍. വർഷം 93.06 കോടിപ്പേരാണ് യാത്രചെയ്തത്. മുംബൈ കല്യാണ്‍-83.79 കോടി യാത്രക്കാരുണ്ട്. ന്യൂഡല്‍ഹി-39.36 കോടി യാത്രക്കാർ. തിരുവനന്തപുരത്ത് 1.31 കോടി യാത്രക്കാരും.യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയർന്ന ഗ്രൂപ്പായ നോണ്‍ സബ് അർബൻ ഗ്രൂപ്പ്-ഒന്നില്‍ (എൻ.എസ്.ജി.-1) ഇന്ത്യയില്‍ 28 സ്റ്റേഷനുകളാണുള്ളത്. ഏറ്റവും കൂടുതല്‍ മുംബൈ ഉള്‍പ്പെടുന്ന മധ്യ റെയില്‍വേയാണ്-എട്ട് സ്റ്റേഷനുകള്‍. ദക്ഷിണ റെയില്‍വേയില്‍ മൂന്നെണ്ണമുണ്ട് (ചെന്നൈ, എഗ്മോർ, താംബരം). കേരളത്തിലില്ല. 2017-2018-ല്‍ എൻ.എസ്.ജി.-2-ലുണ്ടായിരുന്ന ആറു സ്റ്റേഷനുകള്‍ ഉയർന്ന് ഒന്നിലെത്തി.


കേരളത്തിലെ സ്റ്റേഷനുകളുടെ വരുമാനം (ബ്രാക്കറ്റില്‍ യാത്രക്കാരുടെ എണ്ണം)


തിരുവനന്തപുരം 281.12 കോടിരൂപ (1.31 കോടി)

എറണാകുളം ജങ്ഷൻ 241.71 കോടി (87.96 ലക്ഷം)

കോഴിക്കോട് 190 കോടി (1.14 കോടി)

തൃശ്ശൂർ 164.79 കോടി (69.35 ലക്ഷം)

എറണാകുളം ടൗണ്‍ 139.1 കോടി (50.13 ലക്ഷം)

കണ്ണൂർ 121.62 കോടി (72.11 ലക്ഷം)

പാലക്കാട് ജങ്ഷൻ 119.35 കോടി (47.61 ലക്ഷം)

മംഗളൂരു സെൻട്രല്‍ 110.32 കോടി (49.54 ലക്ഷം)

കൊല്ലം 103.01 കോടി (82.75 ലക്ഷം)

Ad Image Ad Image Ad Image Ad Image Ad Image Ad Image