inner-image

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 13ന്റെ ലോഞ്ചിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഉടൻ തന്നെ ചൈനയിൽ ഇത് അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിന് പിന്നാലെ നിയോ 10 സീരീസിന് കീഴിൽ രണ്ടു ഫോണുകൾ കൂടി വൈകാതെ തന്നെ ഐക്യൂഒഒ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 10 സീരീസിന് കീഴിൽ നിയോ 10, നിയോ 10 പ്രോ എന്നി പേരുകളിൽ പുതിയ ഫോണുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. Qualcomm Snapdragon 8 Gen 3, MediaTek Dimensity 9400 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. രണ്ട് മോഡലുകളിലും വലിയ ബാറ്ററികൾ വരാം. 6000എംഎഎച്ച് ബാറ്ററിയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മുൻവശത്ത് 1.5K ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. നിയോ 9 ഫോണുകളിൽ ഇതിനകം തന്നെ അമോലെഡ് പാനൽ ഉള്ളതിനാൽ ഈ ഫീച്ചർ പ്രതീക്ഷിക്കാവുന്നതാണ്. മെറ്റൽ മിഡിൽ ഫ്രെയിം ഫീച്ചറോടെ വരുന്ന ഫോൺ 100W ചാർജിങ്ങിനെ പിന്തുണച്ചേക്കും. OriginOS 5 സാങ്കേതികവിദ്യയോടെ ആൻഡ‍്രോയിഡ് 15ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക.

Ad Image Ad Image Ad Image Ad Image Ad Image Ad Image