രാജ്യതലസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സെപ്റ്റംബർ 21ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കും.ആം ആദ്‌മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാള്‍ രാജിവച്ചതിന് പിന്നാലെയാണ് നിലവില്‍ വിദ്യാഭ്യാസ മന്ത്രിയായി സേവനം അനുഷ്‌ഠിക്കുന്ന അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം എഎപി നടത്തിയത്.
ജനപ്രിയ പദ്ധതികളും പക്വമായ പെരുമാറ്റവും കൊണ്ട് ചുരുങ്ങിയകാലത്തിനുള്ളില്‍ ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവ് ആണ് അതിഷി. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ച ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കിയ മൂന്ന് പേരിലൊരാള്‍, അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ കാരണങ്ങളേറെയുണ്ട് പാർട്ടിയ്ക്ക്. സുഷമാ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ഡല്‍ഹിയെ നയിക്കാന്‍ എത്തുന്ന വനിത എന്ന വിശേഷണവും അതിഷിയ്ക്ക് ഉണ്ട്.
മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെയാണ് അതിഷി മന്ത്രി സഭയില്‍ എത്തുന്നത്. നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. 2013 മുതല്‍ കെജ്രിവാളിനൊപ്പം അതിഷിയുണ്ടായിരുന്നു.
അതിഷിയുടെ ആസ്തി എന്താണ്?
ഏറ്റവും പുതിയ സത്യവാങ്മൂലമനുസരിച്ച്, 1.41 കോടി രൂപ മൂല്യമുള്ള സാമ്ബത്തിക ആസ്തികള്‍ ആണ് തനിക്കുള്ളത് എന്ന് അതിഷി വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ബാധ്യതകളൊന്നും പട്ടികപ്പെടുത്തിയിട്ടില്ല. അതിഷിയുടെ ആസ്തിയുടെ മൊത്ത മൂല്യം 1,20,12,824 (ഒരു കോടി 20 ലക്ഷം) രൂപയാണ്. അതേസമയം കണക്കാക്കിയ ആകെ തുക അല്‍പ്പം ഉയർന്ന് 1,25,12,823 രൂപയാണ്. അതിഷിയുടെ പ്രഖ്യാപിത സ്വത്തുക്കളുടെ വിശദമായ അവലോകനം
•പണമായി കയ്യില്‍ ഉള്ളത്: 50,000 രൂപ (സ്വന്തം കൈവശം), 15,000 രൂപ (ഭർത്താവ്), ആകെ 65,000 രൂപ.
•ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്ബനികള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍: 1,00,87,323 രൂപ.
•NSS, തപാല്‍ സേവിംഗ്സ് മുതലായവ: 18,60,500 രൂപ.
• എല്‍ഐസി അല്ലെങ്കില്‍ മറ്റ് ഇൻഷുറൻസ് പോളിസികള്‍: 5,00,000 രൂപ.