Entertainment
'പുഷ്പ 2' ട്രെയ്ലര് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2' എത്താൻ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആകാംക്ഷയുണർത്തി ചിത്രത്തിൻ്റെ ട്രെയ്‌ലർ 17ന് പുറത്തിറങ്ങും.
ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളില്‍ പുഷ്പരാജ് കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയ്‌ലർ 17ന് വൈകിട്ട് 6.03 നാണ് പുറത്തിറങ്ങുന്നത്. പാട്നയില്‍ ആഘോഷമായ ട്രെയ്‌ലർ റിലീസിംഗ് ചടങ്ങും നടക്കുന്നുണ്ട്.
തെലങ്കാനയുടെ മണ്ണില്‍ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് E4 എന്‍റർടെയ്ൻമെന്‍റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്ബേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീർന്നിരിക്കുകയാണ്. 'പുഷ്പ ദ റൂള്‍' ഡിസംബർ 5 മുതല്‍ കേരളക്കരയിലെ തിയേറ്ററുകളില്‍ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് E4 എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ. മേത്ത അടുത്തിടെ അറിയിച്ചിരുന്നു. ആരാധകർ സിനിമയുടെ റിലീസ് ഗംഭീര ആഘോഷമാക്കി മാറ്റുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്.