inner-image

സൈബീരിയയിലെ ഒരു വലിയ ഗര്‍ത്തമാണ് ഇപ്പോള്‍ ഗവേഷകരെ അമ്ബരപ്പിച്ചിരിക്കുന്നത്. നരകത്തിന്റെ കവാടം എന്നറിയപ്പെടുന്ന ബറ്റഗൈക ക്രേറ്റര്‍.മുപ്പതു വര്‍ഷം കൊണ്ട് മൂന്നിരട്ടിയാണ് വലിപ്പം വെച്ചിരിക്കുന്നത്. യാന ഹൈലാന്‍ഡ്‌സില്‍ സ്ഥിതി ചെയ്യുന്ന ഈ ക്രേറ്റര്‍ ലോകശ്രദ്ധ നേടിയ ഒന്നാണ്. ഭൂമിശാസ്ത്രപരമായി വളരെ പ്രധാന്യമുള്ള ഈ ക്രേറ്ററിന് കാലാവസ്ഥാമാറ്റം കൊണ്ട് വലിപ്പം വെക്കുന്നുവെന്നാണ് ശാസ്ത്രഞ്ജരുടെ കണ്ടെത്തല്‍200 ഏക്കര്‍ വിസ്തൃതിയും 300 അടി ആഴവുമുള്ള ഈ ക്രേറ്റര്‍ ഒരു തിരണ്ടി മത്സ്യത്തിന്റെയോ ഹോഴ്‌സ് ഷൂ ക്രാബിന്റെയോ ആകൃതിയിലുള്ളതാണ്. 1960 കളില്‍ വെള്ളിനിറമുള്ള ഒരു ഭാഗമായി സാറ്റലൈറ്റ് ഇമേജുകളില്‍ കണ്ടെത്തിയ ഇത് അസാമാന്യമായ വലിപ്പം വെച്ചിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയിലെ രണ്ടാം സ്ഥാനമുള്ള പെര്‍മഫ്രോസ്റ്റുകളിലൊന്നാണ് ബെറ്റഗൈക.

എന്നാല്‍ ചില ഗവേഷകരുടെ അഭിപ്രായത്തില്‍ ഇനിയും ഇതിന് വലിപ്പം കൂടാനുള്ള സാധ്യതയാണ് കാണുന്നത്. ഉള്ളില്‍ തണുത്തുറഞ്ഞ ചെളിയാണെന്നും ഇനിയും ക്രേറ്ററിന്റെ ആഴം കൂടാനും വിസ്തൃതി കൂടാനും സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. അടിയിലെ ബെഡ് റോക്കിലെത്തുന്നത് വരെ ക്രേറ്റര്‍ വളരാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് ഇതിനരികിലൂടെ ഒഴുകുന്ന ബെറ്റഗൈക നദിയെയും ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

കൂടാതെ ഇത് കൂടുതല്‍ ഭൂമി വിഴുങ്ങാനുള്ള സാധ്യത മുന്നില്‍ കാണുന്നതിനാല്‍ ക്രേറ്ററിനടുത്തുള് ഗ്രാമങ്ങള്‍ക്കും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും തരത്തില്‍ അത്തരത്തിലുള്ള സൂചന കണ്ടാല്‍ ഉടന്‍ തന്നെ പ്രദേശമൊഴിയുന്നതാണ് നല്ലതെന്നും നിര്‍ദ്ദേശമുണ്ട്.

2014 ല്‍ ഇതിന്റെ വീതി 2,600 അടി ആയിരുന്നു, 10 വര്‍ഷത്തിനുള്ളില്‍ അത് 660 അടി വര്‍ധിച്ചു. സാറ്റലൈറ്റ് ചിത്രങ്ങള്‍, ഫീല്‍ഡ് അളവുകള്‍, ബറ്റഗേയില്‍ നിന്നുള്ള സാമ്ബിളുകളുടെ ലബോറട്ടറി പരിശോധനയില്‍ നിന്നുള്ള ഡാറ്റ എന്നിവ പരിശോധിച്ചാണ് ഗവേഷകര്‍ ഇത് അളന്നത്്. ഗിസയിലെ 14-ലധികം വലിയ പിരമിഡുകള്‍ക്ക് തുല്യമായ ഐസ് ഇവിടെ ഉരുകിയതായി അവര്‍ കണക്കാക്കുന്നു.ബറ്റഗൈക ഗര്‍ത്തത്തിലെ ഐസ് ഉരുകിയതോടെ, 200,000 മുതല്‍ 650,000 വര്‍ഷം മുന്‍പ്, ഭൂമിയില്‍ ഉണ്ടായിരുന്ന പൂമ്ബൊടിയും, കാള , മാമോത്ത് , കുതിര തുടങ്ങിയ മൃഗങ്ങളുടെ ശവശരീരങ്ങളും ഉള്‍പ്പെടെയുള്ള ഫോസിലുകളും, ചരിത്ര ഗവേഷകര്‍ക്ക് ലഭിച്ചു

Ad Image Ad Image Ad Image Ad Image Ad Image Ad Image