Entertainment
റോക്കിംഗ് സ്റ്റാര്‍ ഗീതു മോഹന്‍ദാസിന്റെ ഫ്രെയ്മില്; 'ടോക്സിക്' ആദ്യ ദൃശ്യങ്ങള്‍ പുറത്ത്, വൈറലായി വീഡിയോ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ടോക്‌സിക്കിന്‍റെ അപ്‌ഡേറ്റ് യാഷിന്‍റെ പിറന്നാൾ ദിനത്തിൽ ബര്‍ത്ത് ഡേ പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. റോക്കിങ് സ്റ്റാർ യാഷിന്‍റെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടോക്സിക്കിലെ ആഘോഷനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാണ്.
മുതിർന്നവർക്കുള്ള യക്ഷിക്കഥയായ ടോക്‌സികിന്‍റെ ഗ്ലിമ്പ്സ് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രംഗങ്ങളാൽ സമ്പന്നമായി.കെ ജി എഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യൻ സിനിമയില്‍ ചര്‍ച്ച വിഷയമായ യാഷിന് ഇന്ന് 39 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ "ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്".
